ബൈക്കും ലോറിയും കൂട്ടിയിടിച്ചു യുവാക്കള്‍ക്ക് ദാരുണാന്ത്യം….

കോട്ടയം: ചങ്ങനാശ്ശേരി എ സി റോഡില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മേപ്രാല്‍ പെരിങ്ങതുരുത്തില്‍ പി ഡി ജോണിന്റെ മകന്‍ എബിന്‍ പി ഡേവിഡ് ജോണ്‍ (30), മേപ്രാല്‍ നെടുംപറമ്പില്‍ വീട്ടില്‍ സച്ചിന്‍ രാജു (28) എന്നിവരാണ് മരിച്ചത്. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ കോണ്ടൂരിന് സമീപം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങി.

Related Articles

Back to top button