സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം…സംഭവം നടന്നത്….

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. എടവണ്ണപ്പാറ എളമരം സ്വദേശി റുഫൈദ് (20) ആണ് മരിച്ചത്.എടവണ്ണപ്പാറയിലെ പെട്രോൾ പമ്പിന് സമീപത്ത് ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു അപകടം നടന്നത്. എടവണ്ണപ്പാറയിൽ നിന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റുഫൈദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
