ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിച്ചു കളയേണ്ടി വരും… മുഖ്യമന്ത്രി

കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിച്ചു കളയേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കെട്ടിടത്തിന്റെ ദയനീയ അവസ്ഥ ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രിയുടെ വിമർശനം. മുകളിലെ നിലയിൽ ഒരാൾ ടോയ്ലെറ്റിൽ പോയാൽ താഴെ വരെ അറിയുമെന്നും, എല്ലാ ടോയ്ലറ്റുകളും ചോർന്ന് ഒലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെട്ടിടമാകെ കടുത്ത തകരാറിലാണ് ഉള്ളത്. ഈ തകരാറുകൾ പരിഹരിക്കാൻ എസ്റ്റിമേറ്റ് എടുത്തപ്പോൾ, ഒരു പുതിയ കെട്ടിടം നിർമ്മിക്കുന്നതിനെക്കാൾ കൂടുതൽ ചെലവാണ് വരുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്. കോടികൾ മുടക്കി നിർമ്മിച്ച ഇത്രയും വലിയൊരു കെട്ടിടത്തിന്റെ അവസ്ഥ ഇതായിമാറിയെന്നും, ഇതിന് ആർക്കാണ് ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.



