പ്രാദേശിക അവധി പ്രഖ്യാപിച്ചു….

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന്, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഓതറ, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി എന്നിവടങ്ങളിലെ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വള്ളോക്കുന്ന് സര്‍ക്കാര്‍ എല്‍.വി.എല്‍.പി.എസ്., ഓതറ എ.എം.എം. ഹൈസ്കൂള്‍, കല്ലേലി ജി.ജെ.എം. യു.പി.എസ്. എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന്, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഓതറ, റാന്നി ഗ്രാമപഞ്ചായത്തിലെ ബ്ലോക്കുപടി, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി എന്നീ പരിധികളില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ 28 ന് ജില്ല കളക്ടര്‍ എ.നിസാമുദ്ദീന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
