ഹാർദിക് പാണ്ഡ്യ പോയി; ആരാകും അടുത്ത നായകൻ?; ഒടുവിൽ പ്രതികരിച്ച് മുംബൈ ഇന്ത്യൻസ്

ഐ.പി.എൽ സീസണിന് മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്സിലേക്ക് കൂടുമാറിയതോടെ പുതിയ നായകനെ കണ്ടെത്താനുള്ള നീക്കത്തിൽ മുംബൈ ഇന്ത്യൻസ്. നായകനായിരുന്ന ഹാർദിക് പാണ്ഡ്യക്ക് പകരം ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിങിനെയാണ് മുംബൈ പഞ്ചാബിൽ നിന്ന് ടീമിലെത്തിച്ചത്. മുംബൈയെ അഞ്ച് തവണ ചാമ്പ്യൻമാരാക്കിയ മുന്‍ നായകന്‍ രോഹിത് ശർമ്മ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരുടെ പേരുകളും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. എന്നാൽ അടുത്ത ക്യാപ്റ്റൻ ആരാകണമെന്ന കാര്യത്തില്‍ ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്ന് മുംബൈ ഇന്ത്യൻസ് വ്യക്തമാക്കി.

Related Articles

Back to top button