ചീമേനിയിൽ അഞ്ചു വയസുകാരിയെ സ്കൂൾ വാഹനത്തിൽ വച്ച് പീഡിപ്പിച്ചതായി പരാതി

ചീമേനിയിൽ അഞ്ചു വയസുകാരി പീഡനത്തിനിരയായതായി പരാതി. സ്കൂൾ വാഹനത്തിൽ വച്ചാണ് സംഭവം. സംഭവത്തിൽ രക്ഷിതാക്കൾ ചീമേനി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നവംബർ 6നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് സ്കൂൾ അധികൃതരുടെ അടക്കം മൊഴി എടുക്കുന്നുണ്ട്.
ചെറിയ കുട്ടിയായതിനാൽ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button