തൃശൂരിലെ ലോഡ്ജിൽ നിന്നും കമിതാക്കളെ തട്ടിക്കൊണ്ടുപോയി, യുവാവിൻറെ കയ്യും കാലും തല്ലിയൊടിച്ച് റോഡരികിൽ തള്ളി, യുവതിയെ

തൃശൂർ: തൃശൂരിലെ ലോഡ്ജിൽ നിന്ന് യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ അഞ്ച് അംഗ സംഘം അറസ്റ്റിൽ. യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ച സംഘം ഇയാളെ റോഡരികിൽ തള്ളികയും, യുവതിയെ തങ്ങളുടെ വാഹനത്തിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. മലപ്പുറം സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്. കമിതാക്കളായ ഇവരെ തട്ടിക്കൊണ്ടുപോകാൻ അക്രമി സംഘത്തിന് ക്വട്ടേഷൻ നൽകിയത് യുവാവിന്റെ ഭാര്യയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഈ മാസം 22നായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട് ഗുണശേഖനും നിലമ്പൂർ സ്വദേശിനിയായ യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇവർ തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ എടുത്ത് താമസിക്കുകയായിരുന്നു. ഇവരുടെ ലൊക്കേഷൻ മനസ്സിലാക്കിയ യുവാവിന്റെ ഭാര്യ ദേവി തമിഴ്നാട്ടിലെ തോമസ് എന്നയാളുടെ നേതൃത്വത്തിലുള്ള ഒരു ക്വട്ടേഷൻ സംഘത്തെ കൃത്യത്തിനായി നിയോഗിക്കുകയായിരുന്നു. പോലീസ് ചമഞ്ഞാണ് ക്വട്ടേഷൻ സംഘം ലോഡ്ജിലെത്തിയതെന്നാണ് വിവരം.
ലോഡ്ജിലെത്തിയ സംഘം ഗുണശേഖരനെയും യുവതിയെയും ബലമായി കാറില്‍ കയറ്റി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ഗുണശേഖരന്റെ കയ്യും കാലും തല്ലിയൊടിച്ച സംഘം, യുവതിയെ മറ്റൊരു കാറില്‍ കയറ്റി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷപ്പെട്ടെത്തിയ യുവതിയാണ് നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഈ കേസ് പിന്നീട് തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ വിവിധയിടങ്ങളില്‍ നിന്നായാണ് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ തോമസിനും ദേവിക്കുമൊപ്പം പാല്‍രാജ്, ശങ്കര്‍, രഘുപതി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ പോലീസ് തുടർനടപടികൾ സ്വീകരിച്ച് വരികയാണ്.




