പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമം… 20 വർഷം തടവ് ശിക്ഷ ലഭിച്ച DYFI നേതാവ് വി.കെ. നിഷാദ്….

കണ്ണൂർ: പയ്യന്നൂരിൽ പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. നിഷാദ് സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള ശിക്ഷ മരവിപ്പിക്കണമെന്നും, ഹൈക്കോടതി അപ്പീൽ പരിഗണിക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. നിഷാദിന്റെ അപ്പീൽ ഹൈക്കോടതി സ്വീകരിച്ചിരുന്നെങ്കിലും ശിക്ഷ മരവിപ്പിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ പൊലീസിനെ വധിക്കാൻ ബോംബെറിഞ്ഞ കേസിലാണ് നിഷാദ് പിടിയിലായത്. നവംബറിലാണ് കോടതി ഇയാളെ 20 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. എന്നാൽ ജയിലിൽ കഴിഞ്ഞുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ്, പയ്യന്നൂർ നഗരസഭ കൗൺസിലറായി വിജയിച്ചിരുന്നു. തുടർന്ന് ശിക്ഷ ലഭിച്ച് വെറും ഒരു മാസത്തിനിപ്പുറം ഡിസംബർ 26-ന് നിഷാദിന് പരോൾ ലഭിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിതാവിന് കാൽമുട്ടിന് ശസ്ത്രക്രിയയുണ്ടെന്ന് കാണിച്ചാണ് പരോൾ നേടിയതെന്നും, ഇത് സ്വാഭാവിക നടപടിയാണെന്നുമായിരുന്നു ജയിൽ വകുപ്പിന്റെ വിശദീകരണം. എന്നാൽ ആറുമാസത്തിനിടെ മൂന്ന് തവണ പരോൾ ലഭിച്ചതും, പരോൾ ചട്ടം ലംഘിച്ച് സിപിഎം പ്രതിഷേധ പ്രകടനത്തിൽ നിഷാദ് പങ്കെടുത്തതും ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നതിനിടയിലാണ് നിലവിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

Related Articles

Back to top button