മാവേലിക്കര ചെട്ടികുളങ്ങരയില്‍ കാട്ടുപന്നി ശല്യം, ഭീതിയില്‍ നാട്ടുകാർ

മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്ത്  ഈരേഴ തെക്ക് മേഖലയിലാണ് കാട്ടുപന്നികളെ കണ്ടെത്തിയത്. ഈരേഴ തെക്ക് തട്ടാരുപറമ്പില്‍ ഉണ്ണിയുടെ വീട്ടിലെ സി.സി.ടി.വി ക്യാമറയില്‍ കാട്ടുപന്നികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കാട്ടുപന്നികൾ പ്രദേശത്ത് വ്യാപകമായി കൃഷികള്‍ നശിപ്പിച്ചിട്ടുണ്ട്. കപ്പ, വാഴ, ചേമ്പ് തുടങ്ങിയ കൃഷികളാണ് പന്നികള്‍ കുത്തിമറിച്ചും തിന്നും നശിപ്പിച്ചിരിക്കുന്നത്. ​മുന്‍പും ഈരേഴ തെക്ക് മേഖലയില്‍ കാട്ടുപന്നികളെ കണ്ടെത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button