കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ സിപിഐഎമ്മിനെതിരെ ആരോപണവുമായി മനു തോമസ്….

കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ സിപിഐഎമ്മിനെതിരെ ആരോപണവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. നേതാക്കളുടെ ബന്ധുക്കളും ബിനാമികളും ഏക്കർ കണക്കിന് ഭൂമി വാങ്ങി കൂട്ടിയെന്നാണ് മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. റിയൽ എസ്റ്റേറ്റ് രാഷ്ട്രീയ അഴിമതിയുടെ താവളമായി മട്ടന്നൂർ മാറി. ബിനാമി പിഡബ്യുഡി കോൺട്രാക്ടറും ഒരു സിപിഐഎം നേതാവിൻ്റെ ഭർത്താവും തമ്മിലുള്ള ബന്ധം മട്ടന്നൂരുകാർക്ക് അറിയാമെന്നും പോസ്റ്റിൽ മനു കുറ്റപ്പെടുത്തി.

Related Articles

Back to top button