കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ കണ്ടെത്തി…ഇത്തവണ കണ്ടെത്തിയത്…

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി. സിഡി ബ്ലോക്കിലെ ആറാം സെല്ലിന്റെ പിറകിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്.ആരാണ് ഫോൺ ഉപയോ​ഗിച്ചതെന്ന കാര്യത്തിൽ ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സാംസങിന്റെ സിം ഇല്ലാത്ത ഫോണാണ് കണ്ടെത്തിയത്. അധികൃതരുടെ പതിവ് പരിശോധനയുടെ ഭാ​ഗമായാണ് കണ്ടെത്തിയത്. മുമ്പും സമാനമായ തരത്തിൽ ഫോൺ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് ഇൻചാർജ്ജ് എ. ഷൈജുവിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button