മാസപ്പടി കേസിൽ പിണറായി യഥാസമയം പ്രതികരിച്ചില്ല…കണ്ണൂർ വിശാല ജില്ലാ കമ്മിറ്റിയിൽ വിമർശനം

സി പി എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് വിമർശനം. മാസപ്പടി കേസിൽ പിണറായി വിജയൻ യഥാസമയം പ്രതികരിക്കാതിരുന്നത് അണികളിൽ ആശയകുഴപ്പമുണ്ടാക്കിയതായി വിമർശനം ഉയർന്നു. സംഘടനാ വീഴ്ചകൾക്ക് കീഴ്ഘടകങ്ങളെ കുറ്റപ്പെടുത്തുന്ന ജില്ലാ സെക്രട്ടറിയുടെ നിലപാടിനെയും പ്രതിനിധികൾ വിമർശിച്ചു.
പാർട്ടി പ്രതിരോധത്തിലാകുന്ന പല വിഷയങ്ങളിലും പ്രതികരണം വൈകുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന മുഖവുരയോടെയാണ് പിണറായി വിജയൻ ഇരിക്കുന്ന വേദിയിൽ മാസപ്പടി കേസ് വിഷയം പ്രതിനിധികൾ ഉയർത്തിയത്. മാസപ്പടി കേസിൽ പിണറായി വിജയന്റെ പ്രതികരണം വൈകി. ഇത് അണികളിലും ആശയക്കുഴപ്പം ഉണ്ടാക്കി. എതിരാളികൾക്ക് പുകമറ സൃഷ്ടിക്കാൻ ഇത് സഹായകരമായെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.



