മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ BCCI മുഖ്യ സെലക്ടർ…

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ചീഫ് സെലക്ടറായി മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയെ നിയമിച്ച് ബിസിസിഐ. അജിത് അഗാർക്കർക്ക് പകരമാണ് നിയമനം. മുൻ ഇന്ത്യൻ സ്പിന്നർ രമേഷ് പവാറിനെയും സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.ടെസ്റ്റ് മത്സരങ്ങൾ ഏറ്റവും കൂടുതൽ കളിച്ച അംഗമെന്ന സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് ഓജ സെലക്ഷൻ കമ്മിറ്റിയുടെ അധ്യക്ഷനാകുന്നത്.
സെലക്ഷൻ കമ്മിറ്റി പ്രഗ്യാൻ ഓജ — ചെയർമാൻ, ശിവ് സുന്ദർ ദാസ് — അംഗം, ആർ.പി. സിംഗ് — അംഗം, അജയ് റത്ര — അംഗം, രമേഷ് പവാർ — അംഗം എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിലുള്ളത്. സെലക്ഷൻ കമ്മിറ്റിയിലെ ഒഴിവിലേക്ക് പുതിയ അംഗത്തെ കണ്ടെത്തുന്നതിനായി മുൻ താരങ്ങളായ അശോക് മൽഹോത്രയും ജതിൻ പരാഞ്ജപെയും ഉൾപ്പെട്ട ക്രിക്കറ്റ് ഉപദേശക സമിതി (CAC) തിരഞ്ഞെടുപ്പ് നടപടികൾ നടത്തിയിരുന്നു.



