ട്രാഫിക് പിഴയിൽ തിരിമറി നടത്തിയ എസ്‌ഐക്കെതിരെ..

ട്രാഫിക് പിഴയിൽ തിരിമറി നടത്തിയ എസ്‌ഐക്കെതിരെ വിജിലൻസ് കേസ്. ട്രാഫിക് പിഴയായി പിരിച്ച 2.96 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. മുൻ എസ്‌ഐ അരുൺ മോഹനെതിരെയാണ് കേസ്. ബേക്കൽ, മേൽപ്പറമ്പ്, വെള്ളരിക്കുണ്ട് സ്റ്റേഷനുകളിൽ ജോലി ചെയ്ത കാലത്തെ ക്രമക്കേടിലാണ് കേസ്. പിഴയടച്ചിട്ടും ഇ-ചെല്ലാനിൽ കുടിശ്ശികയായി രേഖപ്പെടുത്തിയെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുകയാണ്.

Related Articles

Back to top button