മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോമറിൽ നിന്ന് ഫ്യൂസ് ഊരിയ കേസ്; പ്രതിയെ പൊക്കിയത്..

മുഖ്യമന്ത്രി വിഡി സതീശന്റെ മണ്ഡലമായ നോര്‍ത്ത് പറവൂരിലെ കൈതാരത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി, വൈദ്യുതി തടസമുണ്ടാക്കുകയും പൊതുജനങ്ങൾക്ക് ബിദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത ആൾ പിടിയിലായി. സംഭവത്തിൽ കൈതാരം സ്വദേശിയായ കളത്തിപ്പറമ്പിൽ വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂനെയില്‍ നിന്നാണ് പറവൂർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ വൈദ്യുതി പ്രതിസന്ധിയുടെ കാലത്താണ് പറവൂരിൽ വ്യാപകമായി ട്രാൻസ്ഫോർമറുകളിൽനിന്ന് ഫ്യൂസ് ഊരി മാറ്റുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. കൈതാരത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് കെഎസ്ഇബി നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പവർകട്ട് ഇല്ലാത്ത ദിവസങ്ങൾ ചില ആളുകൾ ബോധപൂർവം ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി മാറ്റി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും, ഇതിന് പിന്നിൽ സ്ഥാപിത താൽപ്പര്യക്കാരുണ്ടെന്നും മുഖ്യമന്ത്രിയുൾപ്പെടെ വിമർശനം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ അറസ്റ്റിലായ പ്രതിക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന സാമൂഹികവിരുദ്ധ മനോഭാവമാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Related Articles

Back to top button