‘കുട്ടികൾ ചെറുപ്പത്തിൽത്തന്നെ അനുചിതമായ അഭ്യർഥനകളെയും പെരുമാറ്റങ്ങളെയും തിരിച്ചറിയണം, ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം’..

പ്രായത്തിനനുസൃതമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെയും ഡിജിറ്റൽ സുരക്ഷാ പാഠ്യപദ്ധതിയുടെയും ഭാഗമായി, കുട്ടികൾക്ക് അവരുടെ ശരീരത്തെക്കുറിച്ചും, സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ സ്പർശനങ്ങളെക്കുറിച്ചും, പ്രാഥമിക ഘട്ടം മുതൽ തന്നെ അറിവ് നൽകണമെന്ന് സുപ്രീം കോടതി. ഓരോ ക്ലാസ് മുറിയിലും ഹോസ്റ്റലിലും ലൈബ്രറിയിലും മറ്റും കുട്ടികളുടെ സംരക്ഷണത്തിനായുള്ള ഹെൽപ്പ്‌ലൈൻ നമ്പറുകൾ പ്രദർശിപ്പിക്കണമെന്നും സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോടതി നിർദ്ദേശം നൽകി.

ഡിജിറ്റൽ സുരക്ഷയെക്കുറിച്ചുള്ള അവബോധവും ലൈംഗിക വിദ്യാഭ്യാസവും ഒരൊറ്റ വിഷയമായി കണക്കാക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചത്. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും അതിക്രമങ്ങളും അടങ്ങുന്ന ദൃശ്യങ്ങൾക്കെതിരെ നിർദേശിച്ചിട്ടുള്ള സുരക്ഷാ മുൻകരുതലുകളെ കുറിച്ച്, സംരക്ഷിക്കപ്പെടേണ്ട കുട്ടികൾക്ക് അവബോധമില്ലെങ്കിൽ ഫലപ്രദമാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ബാലാവകാശ കമ്മീഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാധ്യമങ്ങൾ എന്നിവർ നടപ്പിലാക്കേണ്ട 16 സുപ്രധാന മാർ​ഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.

Related Articles

Back to top button