ചെന്താമര കൊലപ്പെടുത്തിയ സുധാകരൻ്റെ മക്കളെ സന്ദർശിച്ച് ചെന്നിത്തല

നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരൻ – സജിത ദമ്പതികളുടെ മൂത്തമകൾ അഖിലയ്ക്ക് ജോലി ഉറപ്പുനൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് ചെന്നിത്തല അറിയിച്ചു. കുട്ടികളുടെ സുരക്ഷയ്ക്ക് പൊലീസിന് പ്രത്യേക നിർദേശം നൽകിയതായി ചെന്നിത്തല അറിയിച്ചു. പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ്റെ വീട്ടിൽവെച്ചാണ് സുധാകരൻ്റെയും സജിതയുടെയും മക്കളായ അതുല്യയെയും അഖിലയെയും ചെന്നിത്തല സന്ദർശിച്ചത്. വധശിക്ഷ ലഭിച്ചു ജയിലിൽ കഴിയുന്ന ചെന്താമര ആണ് സുധാകരനെയും സജിതയെയും കൊലപ്പെടുത്തിയത്.



