‘കെട്ടിയിറക്കപ്പെട്ട ആളല്ല വി ഡി സതീശൻ’; പിന്നിൽ നിന്ന് കുത്തുന്നവർ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാത്തവർ..

കോൺഗ്രസിലെ ചേരിപ്പോരിൽ മുഖ്യമന്ത്രി വി ഡി സതീശന് പിന്തുണയുമായി ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ. മുഖ്യമന്ത്രിയെ പിന്നിൽ നിന്ന് കുത്തുന്നവർ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാത്തവരാണ്. ഇഷ്ടമുള്ളത് കിട്ടിയില്ലെങ്കിൽ എല്ലാം നശിപ്പിച്ചു കളയാമെന്ന് സ്ഥാന മോഹികൾ കരുതുന്നു. സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത ഇത്തരം നേതാക്കളെ പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ഒറ്റപ്പെടുത്തും. വി ഡി സതീശൻ മുഖ്യമന്ത്രി കസേരയിലേക്ക് കെട്ടിയിറക്കപ്പെട്ട ആളല്ലെന്നും ഫേസ്ബുക്കിൽ ആർ ചന്ദ്രശേഖരൻ കുറിച്ചു.

Related Articles

Back to top button