സാദിഖലി തങ്ങൾ വിളിച്ചുചേർത്ത മുസ്ലീം സംഘടനകളുടെ യോഗം ഉടൻ

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്ലീം സമുദായ സംഘടനകളുടെ യോഗം അല്പസമയത്തിനകം കോഴിക്കോട് തുടങ്ങും. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കാന്തപുരം എപി വിഭാഗം സുന്നികളുടെ എതിർപ്പ് രൂക്ഷമായിരിക്കെയാണ് കോഴിക്കോട് യോഗം നടക്കുന്നത്. വഖഫ് ബോർഡ് പുനഃസംഘടനയിൽ പ്രാതിനിധ്യം ഇല്ലാത്തതിൽ പ്രതിഷേധിച്ച് കാന്തപുരം വിഭാഗം യോഗത്തിൽ പങ്കെടുക്കില്ല. പാർലമെൻറിൻറെ പരിഗണനയിലുള്ള ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ബില്ല്,എസ്.ഐ.ആർ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വഖഫ് ബോർഡ് പുനഃസംഘടനയും ചർച്ചയാവും. പുനഃസംഘടനയിൽ പലർക്കും അതൃപ്തിയുള്ള സാഹചര്യത്തിൽ യോഗത്തിൽ ഈ വിഷയവും ഉയർന്നു വരും.



