ഭർത്താവിന് അന്ത്യചുംബനം നൽകി, പിന്നാലെ ഭാര്യ..

ഭർത്താവിന്റെ സംസ്‌കാര ചടങ്ങുകൾക്കിടെ കുഴഞ്ഞുവീണ ഭാര്യ മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫിന്റെ (കുര്യച്ചൻ 73) സംസ്‌കാര ശുശ്രൂഷകൾ നടക്കവെ കുഴഞ്ഞുവീണ ഭാര്യ ഷേർളി (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഷേർളിയെ ഉടൻ തന്നെ അടുത്തുള്ള സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കുര്യൻ ജോസഫ് മരിച്ചത്. ഇന്നലെയായിരുന്നു വീട്ടിൽ വെച്ച് സംസ്‌കാര ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്ക് ശേഷം മൃതദേഹം പള്ളിയിലേക്ക് എടുക്കുന്നതിനിടെ ഷേർളി കുഴഞ്ഞുവീഴുകയായിരുന്നു. ഷേർളിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് പാലാ പുത്തൻപള്ളിയിൽ നടക്കും. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു കുര്യൻ.

Related Articles

Back to top button