ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; വിദ്യാർത്ഥികളുടെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്

മുതലമടയിൽ ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊലിയുണ്ടായ തർക്കത്തിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. മുതലമടയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഷാജഹാനാണ് കുത്തേറ്റത്. ഇൻസ്റ്റാഗ്രാമിനെച്ചൊലി വിദ്യാർത്ഥികൾ തമ്മിൽ അടി കൂടിയപ്പോൾ പിടിച്ചു മാറ്റാൻ ചെന്നതായിരുന്നു ഷാജഹാൻ. ആക്രമണത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥി കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. ഷാജഹാന്റെ വലത് കൈയ്ക്കാണ് പരുക്കേറ്റത്.

ഇന്ന് ഉച്ചയ്ക്ക് 1:30യോടെയായിരുന്നു സംഭവം. പാലക്കാട് മുതലമട ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളെ പുറത്ത് നിന്നും എത്തിയ വിദ്യാർത്ഥികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊലിയുണ്ടായ തർക്കമാണ് പിന്നീട് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button