കാമുകനൊപ്പംചേർന്ന് ഭർത്താവിനെ മർദ്ദിച്ച് കൊലപ്പെടുത്തി ഭാര്യ…

20 വർഷം കൂടെ ജീവിച്ച ഭർത്താവിനെ രണ്ടുവർഷം മുമ്പ് തുടങ്ങിയ പ്രണയത്തിനായി കാമുകനൊപ്പം ചേർന്ന് കൊന്ന് റോഡിൽ തള്ളിയെന്ന കേസിൽ ഭാര്യ അറസ്റ്റിൽ. റോഡപകടമായി എഴുതിത്തള്ളിയ കേസിലാണ് ഞെട്ടിക്കുന്ന വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ മദനപ്പള്ളി-തിരുപ്പതി ദേശീയപാതയിൽ ഒരു മൃതദേഹം കണ്ടെത്തിയതായിരുന്നു കേസിന്റെ തുടക്കം. അന്നമയ്യ ജില്ലയിൽ നിന്നുള്ള ഇയാൾ റോഡപകടത്തിലാണ് മരിച്ചതെന്നായിരുന്നു പോലീസിന്റെ ആദ്യത്തെ നിഗമനം.
എന്നാൽ, പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇയാളുടെ ഭാര്യയും കാമുകനും ഉൾപ്പെട്ട കൊലപാതക ഗൂഢാലോചനയുടെ കഥ പുറത്തറിയുന്നത്. മംഗിനേനി വെങ്കിട സുബ്രഹ്‌മണ്യം എന്നയാളാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ ഉമാദേവിയേയും കാമുകൻ ചരള സുബ്രഹ്‌മണ്യത്തെയും ഓഗസ്റ്റ് 11-ന് പോലീസ് അറസ്റ്റ് ചെയ്തു.



