എൻ ഷംസുദ്ദീൻ്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്‌ലാമി നേതാവിനെ ഉൾപ്പെടുത്തിയതിനെതിരെ എംഎസ്എഫ്….

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിനെ ഉൾപ്പെടുത്തിയതിനെതിരെ എംഎസ്എഫ്. നിയമനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പ്രമേയം അവതരിപ്പിച്ചു. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അധികാരത്തിലെത്തിയ ശേഷം മറക്കുന്നുവെന്നും പ്രമേയത്തിൽ വിമർശനം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് പാർട്ടിയുടെയും പോഷക സംഘടനകളുടെയും സജീവ പ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിക്കാത്തത് പ്രവർത്തകരിൽ കടുത്ത നിരാശയും വേദനയും ഉണ്ടാക്കുന്നുവെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

Related Articles

Back to top button