ഇറാനെതിരായ യുദ്ധം: സൈനിക ആക്രമണം അവസാനിച്ചെന്ന് അമേരിക്ക
ഇറാനെതിരെയുള്ള ‘ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറി’ എന്ന സൈനിക ആക്രമണ നടപടികൾ അവസാനിച്ചതായി അമേരിക്ക. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ അറിയിച്ചു. എന്നാൽ യുദ്ധം അവസാനിച്ചതായുള്ള പ്രഖ്യാപനത്തിൽ നിന്ന് അമേരിക്ക വിട്ടുനിന്നു.