മാധ്യമം ശമ്പള നിഷേധം….ട്രേഡ്​ യൂണിയൻ നേതാക്കളുടെ സത്യഗ്രഹം നാളെ…

ശമ്പള കുടിശ്ശിക ഒമ്പതാം മാസത്തിലേക്കു കടക്കുന്ന മാധ്യമം പത്രത്തിൽ ജീവനക്കാർ രണ്ടു മാസമായി തുടരുന്ന അനിശ്​ചിതകാല സമരം ഒത്തുതീർപ്പാക്കാത്തതിൽ ​പ്രതിഷേധിച്ച്​ ​ സംയുക്​ത ട്രേഡ്​ യൂണിയൻ സമിതി നേതൃത്വത്തിൽ ദേശീയ-സംസ്ഥാന ട്രേഡ്​ യൂണിയൻ നേതാക്കൾ ശനിയാഴ്ച കോഴിക്കോട്​ മാധ്യമം ആസ്ഥാനത്തിനു മുന്നിൽ സത്യഗ്രഹം നടത്തും.

നിർബന്ധിത കരാർ വത്കരണത്തിനും നിർബന്ധിത രാജിക്കും തൊഴിലാളികൾക്കു മേൽ സമ്മർദം ശക്​തിപ്പെടുത്തുന്നതിന്​ മാ​നേജ്​മെന്‍റ്​ ശമ്പളം ആയുധമാക്കുന്നതിനെതിരെ സെപ്​റ്റംബർ മൂന്നിന്​ സംയുക്​ത ട്രേഡ്​ യൂണിയൻ ഐക്യ സമിതി ആഭിമുഖ്യത്തിൽ കേരള പത്രപ്രവർത്തക യുണിയന്‍റെയും കേരള ന്യൂസ്​ പേപ്പർ എം​പ്ലോയീസ്​ ഫെഡറേഷന്‍റെയും നേതൃത്വത്തിൽ തുടങ്ങിയ അനിശ്​ചിതകാല സമരത്തോട്​ മാനേജ്​മെന്‍റും സർക്കാറും പുറംതിരിഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ്​ സത്യഗ്രഹ സമരം.

Related Articles

Back to top button