കാലിക്കറ്റ് സർവകലാശാലയിൽ അക്രമം തുടങ്ങിവെച്ചത് SFI…. പി കെ നവാസ്

കാലിക്കറ്റ് സർവകലാശാലയിലെ സംഘർഷത്തിൽ പ്രതികരണവുമായി താനൂർ എംഎൽഎ പി കെ നവാസ്. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞത് കൊണ്ടാണ് സംഘർഷത്തിന് കാരണം. അക്രമം തുടങ്ങി വെച്ചത് SFI. ക്യാമ്പസിലെ അക്രമങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് SFI ജില്ല സെക്രട്ടറിയും പ്രസിഡണ്ടുമാണ്.
ചേളാരിയിലെ ലീഗ് പാർട്ടി ഓഫിസ് അക്രമിച്ചതാണ് അശുപത്രി യിലെ സംഘർഷത്തിന് കാരണം. SFI അക്രമം അവസാനിപ്പിക്കണം. കണ്ണൂർ മോഡലിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കരുത്. ഒരു നാൾ വെള്ള പുതക്കും എന്ന് കരുതി മുട്ടു വിറച്ചു കഴിയാൻ പറ്റില്ല. ജില്ലയിൽ സമാധാന അന്തരീക്ഷം വേണമെന്നാണ് ലീഗ് തീരുമാനിച്ചിരിക്കുന്നത്. ആശുപത്രിയിലെ അക്രമം ന്യായികരിക്കാനാവില്ലെന്നും പി കെ നവാസ് വ്യക്തമാക്കി.



