പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ ഒറ്റ ദിവസം കണ്ടെത്തിയത് നിരവധി കേസുകൾ

തിരുവനന്തപുരം: എഡിജിപി പി വിജയന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി കേരള പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 1931 കേസുകൾ രജിസ്റ്റർ ചെയ്തു. ഒക്ടോബർ 29 വൈകുന്നേരം നാല് മണി മുതൽ ഒക്ടോബർ 30 രാവിലെ 8 മണി വരെയാണ് പരിശോധനകൾ നടന്നത്. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ എല്ലാ സ്റ്റേഷനുകളിലെയും സ്പെഷ്യൽ യൂണിറ്റുകളിലെയും പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്.

മദ്യപിച്ചുള്ള വാഹനമോടിക്കൽ, പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്, ലഹരിമരുന്ന്-അബ്കാരി കേസുകൾ എന്നിവ കണ്ടെത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇതിനുപുറമെ, വാറന്റുകൾ നടപ്പിലാക്കുക, കാപ്പ, പിഐടി-എൻഡിപിഎസ് നിയമപ്രകാരം നടപടി നേരിടുന്നവരെ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളും സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധിച്ചു. അബ്കാരി നിയമപ്രകാരം 631 കേസുകളും, കോട്പ നിയമപ്രകാരം 382 കേസുകളും, എൻഡിപിഎസ് നിയമപ്രകാരം 177 കേസുകളും രജിസ്റ്റർ ചെയ്തു.

Related Articles

Back to top button