താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിന് പിറകിൽ ട്രാവലർ ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിന് പിറകിൽ ട്രാവലർ ഇടിച്ച് കർണാടക സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്. സച്ചിൻ, കീർത്തി എന്നിവർക്കാണ് പരിക്കേറ്റത്.

തിരുവനന്തപുരത്ത് നിന്നും കൽപറ്റയിലേക്ക് പോവുകയായിരുന്ന ബസ്സിന് പിറകിലാണ് ട്രാവലർ ഇടിച്ചത്. അപകടം നടന്നയുടനെ നാട്ടുകാരും താമരശ്ശേരി പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ പെട്ടെന്ന് തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button