വടകര എംഡിഎംഎ കേസ്….വൻ ലഹരി സംഘങ്ങളുമായി .അധ്യാപികമാർക്ക് ബന്ധം എങ്ങനെ…അന്വേഷണം….

3 അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും. മംഗളൂരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ വൻ ലഹരി സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണിത്. സംസ്ഥാനത്തിന് പുറത്തും ഇരിട്ടി, വയനാട് എന്നിവിടങ്ങളിലും കണ്ണികളുള്ള ലഹരി കേസിൽ അധ്യാപികമാർ ഉൾപ്പെടാൻ വഴി ഒരുങ്ങിയത് എങ്ങനെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞ ദിവസം വടകരയിൽ പിടിയിലായ റിസ്വാൻ, തുറശ്ശേരി കടവിലെ ഇർഫാൻ എന്നിവരെ പോലുള്ളവരുമായി ബന്ധപ്പെട്ടാണ് ഇന്നലെ റിമാൻഡിലായ ജിജിൽ പ്രവർത്തിച്ചിരുന്നത്. ഇതു പോലെ ബന്ധപ്പെട്ട കണ്ണികളെപ്പറ്റിയും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പേരാമ്പ്രയിലെ ബിആർസിയിൽ ജോലി ചെയ്തിരുന്ന അധ്യാപിക കീർത്തനയും റിസ്വാനും തമ്മിൽ നടന്ന ഇടപാടിനു കളം ഒരുക്കിയവരും പിടിയിലാകുമെന്നാണ് സൂചന.



