യുഎസ്-കാനഡ ബന്ധം മോശമാകുന്നു….

വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യുഎസ്-കാനഡ ബന്ധം മോശമാകുന്നു. അമേരിക്കയുടെ 700 ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ തീരുവ ചുമത്തുമെന്ന് കാനഡ വ്യക്തമാക്കി. സെപ്റ്റംബര്‍ 8 മുതല്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരും. 20 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ക്കാണ് തീരുവ ഏര്‍പ്പെടുത്തുക. യുഎസിന്റെ സ്റ്റീല്‍, അലുമിനിയം, തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് കാനഡ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കനേഡിയന്‍ ഇറക്കുമതികള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്നാണ് കാനഡ മറുപടിയായി തിരിച്ചും തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കാനഡയുടെ ഈ തീരുമാനം ഒട്ടാവയിലെ ഒരു പരിപാടിയില്‍ വച്ച് കനേഡിയന്‍ ധനകാര്യ വകുപ്പ് മന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പാണ് പ്രഖ്യാപിച്ചത്. ആഭ്യന്തര വിതരണ ശൃംഖലകളെ സംരക്ഷിച്ചുകൊണ്ട് തന്നെ, പ്രധാനപ്പെട്ട യുഎസ് കയറ്റുമതി മേഖലകളില്‍ പരമാവധി സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താനാണ് കാനഡ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

Related Articles

Back to top button