നടി നിലീൻ സാന്ദ്ര വിവാഹിതയായി….വരൻ സംവിധായകൻ…

നടിയും തിരക്കഥാകൃത്തുമായ നിലീൻ സാന്ദ്ര വിവാഹിതയായി. സംവിധായകൻ ശ്യാമിൻ ഗിരീഷാണ് വരൻ. സാമൂഹികമാധ്യമങ്ങളിലൂടെ നടി തന്നെയാണ് വിവാഹവിവരം പങ്കുവെച്ചത്.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങളും വീഡിയോയും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

‘ഈ മനുഷ്യനോടൊപ്പം എന്റെ ജീവിതകാലം മുഴുവൻ ചെലവഴിക്കാൻ കഴിയുമെന്നതിൽ ഞാൻ സന്തുഷ്ടയാണ്. ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല’, നടി കുറിച്ചു. പിന്നാലെ ഓണാശംസ അറിയിച്ചുള്ള പോസ്റ്റിൽ വിവാഹത്തിന് ആശംസ അറിയിച്ചവർക്ക് താരം നന്ദി പറഞ്ഞു.

Related Articles

Back to top button