കണ്ടെയ്നർ റോഡിൽ അജ്ഞാത വാഹനമിടിച്ചു… ഭർത്താവ് മരിച്ചു… ഭാര്യയ്ക്ക്…

കൊച്ചി: കണ്ടെയ്നർ റോഡിൽ ദമ്പതികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പിന്നിൽ അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടത്തിൽ ഭർത്താവ് മരിച്ചു. ഭാര്യയ്ക്ക് പരിക്കേറ്റു. ഏലൂർ വടക്കുംഭാഗം കണപ്പിള്ളി സവിത ഭവനിൽ എസ്.കെ. ഹരി (53) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ കളമശേരി ഭാഗത്തായിരുന്നു അപകടം. ദമ്പതികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ പിന്നിൽ നിന്നെത്തിയ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാരും അതുവഴിയെത്തിയ വാഹനയാത്രക്കാരും ചേർന്ന് ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ഹരി മരിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഭാര്യ ചികിത്സയിൽ തുടരുകയാണ്. അപകടത്തിന് ശേഷം നിർത്താതെ പോയ അജ്ഞാത വാഹനത്തെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വാഹനവും ഡ്രൈവറെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Related Articles

Back to top button