‘ഡിസൈനില്‍ പിശക് പറ്റിയെന്ന് ഗഡ്കരി തന്നെ സമ്മതിച്ചതാണ്’;….പിണറായി വിജയന്

തിരുവനന്തപുരം: കണ്ണൂര്‍ എളയാവൂരിലെ മണ്ണിടിച്ചിലില്‍ ദേശീയ പാത അതോറിറ്റിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഡിസൈനില്‍ പിശക് പറ്റിയെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി തന്നെ സമ്മതിച്ചതാണ്. കേരളത്തിന്റെ ഭൂപ്രകൃതിയോട് ഇണങ്ങിയ രീതിയില്‍ ദേശീയപാത നിര്‍മ്മാണം നടത്താമെന്ന് ഉറപ്പുനല്‍കിയതാണ്. ഇനിയൊരു അപകടം ഉണ്ടാകരുതെന്നും പിണറായി വിജയന് പറഞ്ഞു.
2023ല്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടും ദേശീയപാത അതോറിറ്റി ഫലപ്രദമായി ഇടപെട്ടില്ല. റോഡ് നിര്‍മ്മാണം നടത്തിയത് കൃത്യമായ പഠനം നടത്തിയാണെന്നാണ് കരാര്‍ കമ്പനി അവകാശപ്പെടുന്നത്. ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികളാണ് ഉടനടി സ്വീകരിക്കേണ്ടതെന്നും അതിനായി കേരളത്തിന്റെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
