ആദ്യം മുത്തച്ഛനെയും മുത്തശ്ശിയെയും കൊന്നു, പിന്നാലെ സ്കൂളിലെത്തി..

തായ്‍ലൻഡിൽ കൂട്ടക്കുരുതി നടത്തിയ ശേഷം വിദ്യാർത്ഥി വെടിവെച്ച് സ്വയം ജീവനൊടുക്കി. ആദ്യം മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവെച്ച് കൊലപ്പെടുത്തിയ വിദ്യാർത്ഥി തോക്കുമായി സ്കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സ്കൂളിൽ നടത്തിയ വെടിവെപ്പിൽ വിദ്യാർത്ഥികളും അധ്യാപകരും അടക്കം ആറുപേർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു. ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില ​ഗുരുതരമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൻ്റെ ഉദ്ദേശ്യം വ്യക്തമായിട്ടില്ല. വിദ്യാർത്ഥിയുടെ കുടുംബാംഗത്തിൻ്റെ വീട്ടിൽ നിന്നാണ് തോക്ക് കൈക്കലാക്കിയതെന്നാണ് പൊലീസ് കരുതുന്നത്.

Related Articles

Back to top button