ലഹരിക്കെതിരെ ‘തൂഫാൻ തദ്ദേശം’… രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ ഇന്ന് മലപ്പുറം വേങ്ങരയിൽ ഉദ്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. തൂഫാൻ ആരംഭിച്ച് 117 ദിവസം പിന്നിടുമ്പോൾ ഇതുവരെ 11,677 കേസുകളിലായി 12,584 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ഓരോ വാർഡിലേക്കും വ്യാപിപ്പിക്കുകയാണ് രണ്ടാം ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വാർഡുകളിലും പ്രത്യേക തൂഫാൻ സമിതികൾ രൂപീകരിക്കും. പ്രാദേശിക തലത്തിൽ ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനാണ് സമിതികൾക്ക് ചുമതല നൽകുക. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ, കെ.എം. ഷാജി, പി.കെ. ബഷീർ എന്നിവരും എഡിജിപി പി. വിജയനും പങ്കെടുക്കും.

Related Articles

Back to top button