തെരുവുനായ പിന്തുടർന്നതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; തൃശ്ശൂരിൽ 75 വയസ്സുകാരിക്ക് ദാരുണാന്ത്യം

മുറ്റിച്ചൂർ പാലത്തിന് സമീപം വച്ച് തെരുവുനായ പിന്തുടർന്നതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ 75 വയസ്സുകാരിക്ക് ദാരുണാന്ത്യം. മുറ്റിച്ചൂർ സ്വദേശിനിയായ സുഹ്റയാണ് (75) മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ബന്ധുവിനൊപ്പം സ്കൂട്ടറിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

സ്കൂട്ടറിനടുത്തേക്ക് അപ്രതീക്ഷിതമായി തെരുവുനായ്ക്കൾ ഓടിയെത്തിയതോടെ ഭീതിയിൽ വാഹനം ഓടിച്ചിരുന്ന ബന്ധു വേഗം കൂട്ടി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടറിൽ നിന്ന് പിന്നിൽ ഇരുന്നിരുന്ന സുഹ്റ റോഡിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഹ്റയെ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button