‘ഇറാനും അമേരിക്കയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച ഇല്ല…വ്യക്തമാക്കി വൈറ്റ് ഹൗസ്

ഇറാനും അമേരിക്കയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച ഇല്ലെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. നാളെ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറിന്റെയും പാകിസ്താന്റെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അമേരിക്കന്‍ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജെറാദ് കഷ് നറും ദോഹയില്‍ തുടരും. ഇരുവരും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായും മറ്റ് മധ്യസ്ഥരുമായും കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഇറാന്‍ – അമേരിക്ക ചര്‍ച്ച തീരുമാനമായിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കി. അമേരിക്കന്‍ സംഘം എത്തിയത് ഇറാന്‍ ലബനന്‍ കരാറുകളിലും മറ്റും ചര്‍ച്ച നടത്താനെന്നും ഇറാനുമായുള്ള ചര്‍ച്ചക്ക് അല്ല സംഘം എത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.



