മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം…

കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം. എറണാകുളം പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന എംഎല്‍എയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുന്ന കരാറുകാരന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയതെന്ന് പരാതിയില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button