വിവാഹത്തിനെത്തിയ യുവാക്കളെ കമ്പിവടികൊണ്ട് ആക്രമിച്ചു…എട്ടുപേർ അറസ്റ്റിൽ

കൊല്ലം: കുപ്പണയിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ രണ്ടു യുവാക്കൾക്കുനേരേ മുൻവിരോധത്തിന്റെ പേരിൽ ആക്രമണം നടത്തിയ സംഭവത്തിൽ എട്ടുപേരെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂർ സ്വദേശികളായ നവീൻ (33), സുഹൃത്ത് ഡൊമിനിക് (35) എന്നിവരെയാണ് എട്ടംഗസംഘം ആക്രമിച്ചത്.

കുപ്പണ പൂർണിമയിൽ അച്ചു അശോക് (36), കടവൂർ കുറ്റിയിൽ വീട്ടിൽ മഹേഷ് (37), മുരുന്തൽ-ബി തെങ്ങുവിളകിഴക്കതിൽ സുനീഷ് (36), അയത്തിൽ കാർത്തികയിൽ അരുൺ (45), കടവൂർ ചൂറ്റുവിളയിൽ ശ്യാം (37), വർക്കല ഒറ്റൂർ സുരേന്ദ്രനിവാസിൽ ആദർശ് (26), അയത്തിൽ തോട്ടിൻകര വീട്ടിൽ സൂര്യ അജിത്ത് (23), വടക്കേവിള പുതുമന പുത്തൻവീട്ടിൽ ശ്രീനാഥ് (45) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

നവീനിനോടുള്ള മുൻവിരോധത്തിന്റെ പേരിൽ പ്രതികൾ ഗ്രന്ഥശാലയ്ക്കു മുന്നിൽ കാത്തുനിൽക്കുകയായിരുന്നു.വിവാഹത്തിൽ പങ്കെടുക്കാനായി നവീനും സുഹൃത്ത് ഡൊമിനിക്കും എത്തിയപ്പോൾ അച്ചു അശോക് അസഭ്യം വിളിച്ചുകൊണ്ട് വാഹനത്തിൽനിന്നിറങ്ങി കമ്പിവടികൊണ്ട് നവീനിന്റെ തോളിൽ അടിക്കുകയും തലയ്ക്കുനേരേ വീശുകയും ചെയ്തു. നവീൻ ഒഴിഞ്ഞുമാറിയതിനാൽ കൂടെയുണ്ടായിരുന്ന ഡൊമിനിക്കിന്റെ മുക്കിൽക്കൊണ്ട് മുറിവുണ്ടായി. തുടർന്ന് മറ്റുള്ളവരും ഇറങ്ങി ഇരുവരെയും മർദിക്കുകയായിരുന്നു. പ്രതികളെയും വാഹനവും അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റർചെയ്ത് ശനിയാഴ്ച രാത്രിയോടെ കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button