മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്തതിൽ വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്….

എറണാകുളം: മുനമ്പം തർക്ക ഭൂമി കേന്ദ്ര സർക്കാരിന്റെ ‘ഉമീദ്’ (UMEED) പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാന വഖഫ് ബോർഡിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കാരണംകാണിക്കൽ നോട്ടീസ്. അഞ്ച് ദിവസത്തിനകം വിഷയത്തിൽ കൃത്യമായ മറുപടി നൽകണമെന്നാണ് കേന്ദ്ര നിർദേശം. മുനമ്പത്തെ തർക്കഭൂമി നിയമവിരുദ്ധമായാണ് പോർട്ടലിൽ ഉൾപ്പെടുത്തിയതെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ. ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യപ്പെട്ടാൽ അത് വഖഫ് ഭൂമിയായി അംഗീകരിക്കപ്പെടുകയും, നിലവിൽ അവിടെ താമസിക്കുന്നവർക്ക് ഭൂമി ഒഴിഞ്ഞു പോകേണ്ടി വരികയും ചെയ്യുമെന്ന ആശങ്ക ഉയർന്നിരുന്നു. ഇതേത്തുടർന്ന് തർക്കഭൂമി പോർട്ടലിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര വഖഫ് മന്ത്രി കിരൺ റിജിജുവിന് കത്ത് നൽകിയിരുന്നു. ഈ പരാതി ഗൗരവമായി പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വിശദീകരണം തേടിയിരിക്കുന്നത്.
നിയമവിരുദ്ധമായാണോ അതോ കൃത്യമായ നിയമനടപടികൾ പാലിച്ചാണോ മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതെന്നാണ് കേന്ദ്രം പ്രധാനമായും ചോദിച്ചിരിക്കുന്നത്. തർക്കഭൂമി രജിസ്റ്റർ ചെയ്യുന്ന സമയത്ത് പാലിക്കേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടോ, ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് നൽകിയിരുന്നോ, ആക്ഷേപമുള്ളവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കും വഖഫ് ബോർഡ് മറുപടി നൽകേണ്ടതുണ്ട്. കടലെടുത്തുപോയെന്ന് പറയപ്പെടുന്ന ഭൂമി വരെ ഇത്തരത്തിൽ പോർട്ടലിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേസമയം, വരാനിരിക്കുന്ന ബോർഡ് യോഗത്തിന് ശേഷം മാത്രമേ കേന്ദ്രത്തിന് ഔദ്യോഗികമായി മറുപടി നൽകൂ എന്നാണ് വഖഫ് ബോർഡിൽ നിന്നുള്ള അനൗദ്യോഗിക വിവരം. കാലാവധി പൂർത്തിയാകുന്നതിന് മുൻപ് സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ഭൂമി പോർട്ടലിൽ ചേർത്തതെന്നായിരുന്നു വഖഫ് ബോർഡിന്റെ മുൻപത്തെ വിശദീകരണം. എന്നാൽ നിരവധി പരാതികൾ കേന്ദ്രത്തിന് മുന്നിലിരിക്കെ ധൃതിപിടിച്ച് രജിസ്ട്രേഷൻ നടത്തിയത് വലി



