കെഎസ്ആർടിസി ആലപ്പുഴ-ബെംഗളൂരു വോൾവോ സർവീസ് പുനരാരംഭിക്കുന്നു….

തിരുവനന്തപുരം: ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എ.സി സെമി സ്ലീപ്പർ സർവീസിന് ഓഗസ്റ്റ് 16-ന് തുടക്കമാകുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. നിർത്തിവെച്ച ആലപ്പുഴ – ബെംഗളൂരു സർവീസ് പുനരാരംഭിക്കണമെന്ന വേണുഗോപാൽ എം പിയുടെ ആവശ്യത്തെ തുടർന്നാണ് നടപടി. ആലപ്പുഴയിൽ വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങിൽ കെ സി വേണുഗോപാൽ എം പി ബസ് സർവീസ് ഉദ്ഘാടനം ചെയ്യും. സുരക്ഷിതവും കൂടുതൽ സുഖകരവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന സർവീസിലേക്കുള്ള ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.



