ഓപ്പറേഷൻ തൂഫാൻ….ഐജി പുട്ടവിമലാദിത്യ അവധിയിൽ പോയി….

തിരുവനന്തപുരം: ലഹരി മാഫിയകളെ അമർച്ച ചെയ്യാനായി ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ സംസ്ഥാന നോഡൽ ഓഫീസറുടെ ചുമതല ഐജി ആർ. നിശാന്തിനിക്ക്. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസറായിരുന്ന ഐജി പുട്ടവിമലാദിത്യ അവധിയിൽ പോയതിനെത്തുടർന്നാണ് നിശാന്തിനിക്ക് താൽക്കാലിക ചുമതല നൽകിയത്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ലഹരിസംഘങ്ങളെ അമർച്ച ചെയ്യാൻ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചത്. ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം ഓണം കഴിഞ്ഞാൽ‍ ആരംഭിക്കുമെന്നും കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ തൂഫാനിൽ 9,200-ലധികം ആളുകളെ അറസ്റ്റ് ചെയ്തു. 7000-ലധികം കേസുകൾ രജിസ്റ്റർ ചെയ്തു.

100 കോടിയിലധികം വിലവരുന്ന രാസലഹരി പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിൽ ത്രിതല പഞ്ചായത്തുകളുമായി ചേർന്ന് നടപ്പാക്കും. കൊറിയർ വഴി ലഹരി അയക്കുന്ന പരിപാടി അവസാനിപ്പിക്കണം. സ്വകാര്യ കൊറിയർ കമ്പനികൾ ഇത് പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Related Articles

Back to top button