‘രാജ്മോഹൻ ഉണ്ണിത്താൻ നൽകിയ സർട്ടിഫിക്കറ്റ് തോന്ന്യാസം അല്ലാത്തത് കൊണ്ടാകും ഡിലീറ്റ് ചെയ്യാത്തത്’

മന്ത്രി കെ മുരളീധരനെതിരെ വിമർശനവുമായി മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരള സർക്കാരിനെതിരായ വാർത്തകൾ മെറ്റ നീക്കം ചെയ്തതിൽ കെ മുരളീധരൻ നടത്തിയ പ്രസ്താവനയിലാണ് വീണാ ജോർജ് പ്രതികരിച്ചത്. തോന്ന്യാസം കാണിച്ചാൽ മെറ്റാ നീക്കം ചെയ്യുമെന്ന് മന്ത്രി കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞതിന് മറുപടിയായാണ് വീണാ ജോർജ് പ്രതികരിച്ചത്.
‘രാജ്മോഹൻ ഉണ്ണിത്താൻ നൽകിയ സർട്ടിഫിക്കറ്റ് തോന്ന്യാസം അല്ലാത്തത് കൊണ്ടാണാല്ലേ ഇപ്പോഴും ഡീലീറ്റ് ചെയ്യാത്തത്’ എന്നാണ് വീണാ ജോർജിന്റെ പ്രതികരണം. ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് വീണാ ജോർജ് രംഗത്തെത്തിയത്. നീക്കം ചെയ്ത മാധ്യമ വാർത്തകൾ വീണാ ജോർജ് പങ്കുവെച്ചിരുന്നു .



