പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ….നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ ഫ്ലക്‌സ്…

കണ്ണൂരിൽ സിപിഐഎം വിലക്ക് മറികടന്നും നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും ഫ്ലക്സുകൾ ഉയർന്നു. പി ജയരാജനും എം സ്വരാജിനും വേണ്ടിയാണ് അണികൾ മുറവിളി ഉയർത്തുന്നത്. പാർട്ടിയെ ആശയത്തിനപ്പുറം ആമാശയ മാർഗമാക്കി മാറ്റുന്നവർ നേതൃത്വത്തിൽ ഇരിക്കുമ്പോഴാണ് അണികൾ അകലുന്നത് എന്നാണ് വിമർശനം.

പാർട്ടിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഫ്ലക്സുകൾ ഉയരുന്നതെന്നും ഇതിന് പിന്നിൽ പാർട്ടി വിരുദ്ധരാണെന്നുമാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവന. പാർട്ടി അനുഭാവികൾ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയണമെന്നും സിപിഐഎം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കണ്ണൂരിലെ പാർട്ടി കോട്ടകളിൽ ഇപ്പോഴും നേതൃത്വത്തിനെതിരായ പ്രതിഷേധം തുടരുകയാണ്. ഇവർ നയിക്കട്ടെ, ഇവരാണുത്തമം എന്ന വാചകത്തോടൊപ്പം പി. ജയരാജന്റെയും എം. സ്വരാജിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button