തിരുവനന്തപുരം വഴുതക്കാട് കേരള വനംവകുപ്പ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം മുഴുവൻ പാടിയത് വിവാദമായി

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട് കേരള വനംവകുപ്പ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം മുഴുവൻ പാടിയത് വിവാദമായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ദേശീയഗീതമായ വന്ദേമാതരം മുഴുവൻ പാടണമെന്ന പുതിയ മാർഗനിർദേശം പാലിച്ചാണ് വനംവകുപ്പ് വന്ദേമാതരം മുഴുവൻ പാടിയത്. ചടങ്ങിൽ ദീപക് മിശ്ര ഐഎഫ്എസ് പരേഡ് സല്യൂട്ട് സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദില്ലിയലെ എഐസിസി ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടകയിലും ഹിമാചൽ പ്രദേശിലും വന്ദേമാതരം മുഴുവൻ പാടിയതും വലിയ വിവാദമായിരുന്നു. സംഭവത്തിൽ ന്യായീകരണവുമായി ജയറാം രമേശ്, കെ. മുരളീധരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.



