ആറളത്ത് മോഴയാനയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു… ജനവാസമേഖലയിലേക്ക് എത്തിയാൽ….

കണ്ണൂർ: ആറളത്ത് മോഴയാനയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. കെഎം1 മോഴയാനയെ ലൊക്കേറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ആന നിലവിൽ ജനവാസമേഖലയിൽ നിന്ന് ഏറെ അകലെ ഉൾവനത്തിലാണ് തുടരുന്നത്. ജനവാസമേഖലയിലേക്ക് ആന എത്തിയാൽ മയക്കുവെടി വച്ച് പിടികൂടാനാണ് തീരുമാനം.

ഇതിനായി രണ്ട് കുങ്കിയാനകളെയും ആനിമൽ ആംബുലൻസിനെയും സജ്ജമാക്കിയിട്ടുണ്ട്. ആറളം നിവാസികളുടെ ആശങ്കയ്ക്ക് കാരണമായ കെഎം1 മോഴയാനയെ കണ്ടെത്തുന്നതിനായി ദൗത്യസംഘം തിരച്ചിൽ തുടരുകയാണ്. ഉൾവനത്തിൽ തുടരുന്ന ആന ജനവാസമേഖലയോട് അടുത്തെത്തിയാൽ മാത്രമേ മയക്കുവെടി ഉപയോഗിക്കാനാകൂ. ആനയെ പിടികൂടുന്നതിനുള്ള തുടർനടപടികൾക്കായി കുങ്കിയാനകളും ആനിമൽ ആംബുലൻസും തയ്യാറായി നിൽക്കുകയാണ്. ആനയുടെ നീക്കം നിരീക്ഷിച്ച് ലൊക്കേറ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button