അടുത്ത ബെഡ്ഡിലെ രോഗിയുടെ മരുന്ന് മാറി നല്‍കി….രോഗി അബോധാവാസ്ഥയിൽ…ആശുപത്രിക്ക് എതിരെ പരാതി…

രോഗിക്ക് മരുന്ന് മാറി നല്‍കിയതായി പരാതി. നാദാപുരം താലൂക്ക് ആശുപത്രിയിലാണ് ഗുരുതര അനാസ്ഥ നടന്നത് . അബോധാവസ്ഥയില്‍ ആയ കോഴിക്കോട് മുടവന്തേരി സ്വദേശി ചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സമീപ ബെഡ്ഡില്‍ ഉണ്ടായിരുന്ന രോഗിക്ക് നല്‍കേണ്ടിയിരുന്ന മരുന്നാണ് മാറി നല്‍കിയത്. രോഗിയുടെ ന്യുമോണിയ ബാധ കണ്ടെത്താനും ആശുപത്രിക്ക് കഴിഞ്ഞില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.പരാതി ഉയര്‍ന്നപ്പോള്‍ ആശുപത്രി രേഖകളില്‍ കൃത്രിമം നടത്തിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

Related Articles

Back to top button