നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം….പൊലീസിനെ കുഴക്കി യുവതിയുടെ മൊഴി… അന്വേഷണം തുടരുന്നു

പള്ളി കോംപൗണ്ടിൽ ആറ് മാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തിയതിൽ അടിമുടി ദുരൂഹത. ആശുപത്രിയിൽ ചികിത്സയിലുള്ള കൊഴിഞ്ഞാംപാറ സ്വദേശി 25 വയസുള്ള ഫ്രാങ്കോയെന്ന യുവതിയുടേതാണ് ഭ്രൂണം. തീർത്ഥാടക സംഘത്തിനൊപ്പം വാഹനത്തിലെത്തിയ യുവതിയുടെ വിശ്വാസ യോഗ്യമല്ലാത്ത മൊഴിയാണ് പോലീസിനെ കുഴയ്ക്കുന്നത്. പെട്ടെന്ന് പ്രസവവേദന വന്നെന്നും പേടിച്ചിട്ടാണ് ആൺകുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതെന്നുമാണ് മൊഴി. ഫ്രാങ്കോയുടെ കുടുംബ പശ്ചാത്തലം അടക്കം പരിശോധിച്ച് വിശദമായ അന്വേഷണത്തിനാണ് പോയിപോലീസിൻ്റെ നീക്കം.

Related Articles

Back to top button