ചൂരൽമല – മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഇഴയുന്നു; കോൺഗ്രസിനും ലീഗിനും വിമർശനം

ചൂരൽമല–മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസും മുസ്‌ലിം ലീഗും പ്രഖ്യാപിച്ച ഭവനപദ്ധതികൾ നിർമാണം വൈകുന്നതിൽ വിമർശനം ശക്തമാകുന്നു. കോൺഗ്രസ് പ്രഖ്യാപിച്ച ആദ്യഘട്ടത്തിലെ 18 വീടുകളിൽ ഏഴെണ്ണത്തിന്റെ നിർമാണം മാത്രമാണ് തുടങ്ങിയിട്ടുള്ളത്. ഇവയുടെ പണി കട്ട കെട്ടൽ ഘട്ടത്തിൽ നിൽക്കുകയാണ്. ബാക്കിയുള്ള 11 വീടുകളുടെ തറക്കല്ലിടൽ പോലും പൂർത്തിയായിട്ടില്ല. വീടുകളുടെ വാർപ്പ് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിൽനിന്ന് ഇതുവരെ അറിയിപ്പും ഉണ്ടായിട്ടില്ല.

Related Articles

Back to top button