സുധാകരൻ കെസിയെ പിന്തുണച്ചതിൽ എംപിമാർക്ക് അതൃപ്തി…ഹൈക്കമാൻഡിനെ അറിയിക്കാൻ നീക്കം….

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസിൽ കത്തിക്കയറുന്നു. സുധാകന്റെ പോസ്റ്റിൽ എംപിമാരിൽ പലർക്കും അതൃപ്തിയുണ്ട്. ഇക്കാര്യം ഹൈക്കമാൻഡ് നേതാക്കളെ എംപിമാർ അറിയിച്ചേക്കും. കോൺഗ്രസിൽ മുഖ്യമന്ത്രിചർച്ച കത്തിക്കയറുന്നതിനിടെയാണ് ‘കേരളം കെ.സി.നയിക്കട്ടെ’ എന്ന ആഹ്വാനവുമായി കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശക്തമായി പിന്തുണച്ച് കെ. സുധാകരൻ ഇന്നലെ പോസ്റ്റ് ഇട്ടത്. കേരളത്തിന് വേണ്ടത് കെസിയെ പോലെ ദീർഘദർശിയായ നേതാവിനെയെന്ന് സുധാകരന്‍റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. 

കെ കരുണാകരനിൽ തുടങ്ങി കോൺഗ്രസിന്‍റെ മഹാ നേതാക്കളുടെ പാത പിന്തുടർന്ന് കേരള രാഷ്ട്രീയത്തിന്‍റെ മുടിചൂടാമന്നനായി ഉയരാൻ കെസിക്ക് കഴിയും എന്ന് പോസ്റ്റിൽ സുധാകരൻ വാനോളം വാഴ്ത്തുന്നു. പോസ്റ്റിന് താഴെ വി ഡി സതീശനെ പിന്തുണച്ച് കമന്റുമകൾ വന്നതോടെ കമന്റുക‌ൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇതിനിടെ, ചാനൽ ചർച്ചയിൽ ചാരി കെസിയെ പിന്തുണച്ച് കൂടുതൽ നേതാക്കൾ രംഗത്ത് വന്നു. റോജി എം ജോൺ, രമ്യ ഹരിദാസ് അലോഷ്യസ് സേവ്യർ, പഴകുളം മധു, ഉൾപ്പടെ കെസിക്ക് പിന്തുണയുമായെത്തി. കേന്ദ്രനേതൃത്വത്തിൽ നിർണായക ചുമതലകൾ വഹിക്കുമ്പോഴും കെസിയുടെ സാന്നിധ്യം എത്ര നിർണായകമാണ് എന്നത് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചെന്നാണ് സുധാകരൻ പറയുന്നത്. പ്രവർത്തകരോട് കാണിക്കുന്ന വിനയവും എല്ലാവർക്കും ഒപ്പം അവരുടെ സഹയാത്രികനായി നിൽക്കാൻ കഴിയുന്നതും കെസിയെ വ്യത്യസ്തനാക്കുന്നു എന്നും നാളെയുടെ ഭരണത്തിന് ദിശാബോധം നൽകുന്ന നേതാവാകാൻ കഴിയട്ടെ എന്നും പോസ്റ്റിൽ സുധാകരൻ ആശംസിക്കുന്നുണ്ട്.

Related Articles

Back to top button